Thursday, January 23, 2025
Kerala

മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവം; പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്

മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. റാം മഹേഷ് കുഷ് വ എന്ന ബണ്ടി (30)യാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
ഇയാൾ മധ്യപ്രദേശ് സ്വദേശിയാണ്. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്.

ഇന്നലെ വൈകിട്ട് ചേളാരിയിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.

കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *