പാകിസ്ഥാനില്‍ സ്ഫോടനം; 20 പേര് കൊല്ലപ്പെട്ടു; 50 പേര്‍ക്ക് പരിക്ക്
പാകിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റ 50ലധികം പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് സ്ഫോടനം ഉണ്ടായത്.