Thursday, January 9, 2025
National

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളും കൂടി ഉൾപ്പെടുന്നു. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി. വൈറലായ മറ്റൊരു വീഡിയോ മ്യാൻമറിൽ നടന്ന സംഭവം എന്നും പൊലീസ് പറഞ്ഞു. രണ്ടു ദിവസങ്ങളിൽ മാത്രം മ്യാൻമറിൽ നിന്ന് 700 പേർ മണിപ്പൂരിലെത്തി. അതേ സമയം, ഇവർ അതിർത്തി കടന്നതിൽ സൈന്യത്തെ അതൃപ്തി അറിയിച്ച് മണിപ്പൂർ സർക്കാർ. മണിപ്പൂർ‌ വിഷയത്തിൽ പാർലമെൻറ് വളപ്പിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *