ചേറ്റുവയിൽ നിന്ന് 50 തൊഴിലാളികളുമായി മീൻ പിടിക്കാൻ പോയ ‘കാവടി’ എഞ്ചിൻ നിലച്ച് നടുക്കടലിൽ; രക്ഷയായി ഫിഷറീസ്
അഴീക്കോട്: ചേറ്റുവയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കാവടി എന്ന വള്ളത്തിന്റെ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 19 നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിളളി വടക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയ വലപ്പാട് സ്വദേശി അരവിന്ദാക്ഷൻ എന്നയാളുടെ ഉടമസ്ഥതയിലുളള കാവടി എന്ന വള്ളവും 50 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
അകലെ വാടാനപ്പിളളി വടക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയ വലപ്പാട് സ്വദേശി അരവിന്ദാക്ഷൻ എന്നയാളുടെ ഉടമസ്ഥതയിലുളള കാവടി എന്ന വള്ളവും 50 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
Advertisement
രാവിലെ 09.45 മണിയോടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യേഗസ്ഥരായ പ്രശാന്ത് കുമാർ വിഎൻ, ഷിനിൽകുമാർ ഇആർ, ഷൈബു വിഎം എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ എസ്ഐ സജീവ്കുമാർ, സിപിഎം സനീഷ്, എന്നിവരും റസ്‌ക്യൂ ഗാര്‍ഡമാരായ ഷെഫീക്ക്, പ്രമോദ്, ഫസൽ, ഷിഹബ് ബോട്ട് സ്രാങ്ക് ദേവസ്സി എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനം നടത്തി.
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും ,അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത കെറ്റി അറിയിച്ചു.