Saturday, January 11, 2025
National

എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം; സംസ്ഥാനപാത ടെൻഡർ അഴിമതി ആരോപണത്തിൽ പുനരന്വേഷണമില്ല

ചെന്നൈ: തമിഴ്നാട്ടിലെ സംസ്ഥാനപാത ടെൻഡർ അഴിമതിയാരോപണത്തിൽ, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. കേസിൽ വിജിലൻസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ്‌ ഹൈക്കോടതി തള്ളി. എടപ്പാടിക്ക് ക്‌ളീൻ ചിറ്റ് നൽകിയ വിജിലൻസിന്റെ 2018ലെ പ്രാഥമികന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട്‌ മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതി ആണ് ഹർജി നൽകിയത്. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ്‌ ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദക്കിയിരുന്നു.

­

Leave a Reply

Your email address will not be published. Required fields are marked *