Friday, January 24, 2025
Kerala

കബനി നദിയിലെ ജലനിരപ്പ് ഉയർന്നു; കുറുവാദ്വീപിലേക്ക് പ്രവേശനം നിരോധിച്ചുകബനി നദിയിലെ ജലനിരപ്പ് ഉയർന്നു; കുറുവാദ്വീപിലേക്ക് പ്രവേശനം നിരോധിച്ചു

കനത്ത മഴയിൽ കബനി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മാനന്തവാടി കുറുവാദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചു. കുറുവ ദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്‌ന കരീം.

തിരുവനന്തപുരം ജില്ലയിലെ ക്വാറി, ഖനന പ്രവർത്തനങ്ങൾ, മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി നേരത്തെ ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചിരുന്നു. കൂടാതെ മലപ്പുറത്തും ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *