Thursday, January 23, 2025
Kerala

പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്: വി ശിവൻകുട്ടി

പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമർശത്തെയും ബീഫ് വിവാദത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വർഗീയ ശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്.

ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തിൽ ന്യായമായും ചില സംശയങ്ങൾ ഉയരുന്നുണ്ട്. ഇതൊരു സംഘപരിവാർ അജണ്ടയുടെ ഭാഗമാണോ? കോൺഗ്രസ്‌ ഒരു പരിശോധന നടത്തുന്നത് നന്നായിരിക്കും. പരിശോധന നടത്തുന്നവരിൽ ആരൊക്കെ പരിശുദ്ധർ എന്ന് നോക്കുന്നതും ഗുണം ചെയ്യും. അത്ര നിഷ്കളങ്കമല്ല കൂട്ടരേ കാര്യങ്ങളെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *