Thursday, April 17, 2025
Kerala

സുധാകരനെതിരായ കേസ് പ്രതികാരമല്ല; മോൻസന്റെ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് മൊഴിയുണ്ടെന്നും ഇപി

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴിയുള്ളത് കൊണ്ടാണ് കേസെടുത്തതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. സുധാകരനെതിരായ കേസ് രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമല്ലെന്നും അത്തരമൊരു സമീപനം ഇടത് മുന്നണിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കെ സുധാകരന് മോൻസൻ മാവുങ്കൽ നടത്തിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് മോൻസന്റെ സഹായി തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ രാഷ്ട്രീയ എതിരാളിയോടുള്ള പ്രതികാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ കൈയ്യാങ്കളി കേസിൽ തനിക്ക് പങ്കുണ്ടെന്നും അക്കാര്യം നിഷേധിക്കുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. എന്റെ കൺമുന്നിൽ വെച്ച് ഞങ്ങളുടെ വനിതാ എംഎൽഎമാരെ കൈയ്യേറ്റം ചെയ്തപ്പോൾ മിണ്ടാതിരിക്കണോ? അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. വാച്ച് ആന്റ് വാർഡിനെ അടക്കം ഇറക്കി സഭക്കകത്ത് പ്രകോപനം ഉണ്ടാക്കിയത് യുഡിഎഫായിരുന്നു. ഈ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി പിൻവലിച്ചത് നിയമപരമായി കാര്യങ്ങൾ പരിശോധിച്ച ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *