Thursday, January 9, 2025
National

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ യെല്ലോ അലേർട്ട്; വ്യാഴാഴ്ച കര തൊടും

ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കച് – സൗരാഷ്ട്ര മേഖലകൾക്കാണ് യെല്ലോ അലേർട്ട്.

ബൈപാർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ബൈപാർജോയ് ജൂൺ 15 രാവിലെ കരതോടും. കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്കോട്ട്, ജുനഗർ, മോർബി എന്നിവിടങ്ങളിൽ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബൈപോർജോയ് നിലവിൽ പോർബന്ധറിൽ നിന്നും 360 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 170 കിലോമീറ്ററാണ് വേഗത.

ബിപോർജോയിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *