ടാലെൻ ഹെൽത്ത് ക്ലിനിക്കിന്റെ നേതൃത്വത്തിൽ ഫ്ലാഷ് ക്യാമ്പ് നടത്തി
ഒളവണ്ണ : ലോക രക്തസമ്മർദ്ദ ദിനത്തോടനുബന്ധിച്ച് ഒളവണ്ണ കൊടിനാട്ട്മുക്ക് ടാലെൻ ഹെൽത്ത് ഫാമിലി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഫ്ലാഷ് ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി ഒളവണ്ണ ജംഗഷനിൽ വെച്ച് നൂറിൽപരം പൊതു ജനങ്ങളുടെ ബി പി നിർണയവും, ബോധവൽക്കരണവും നടത്തി. ടാലെൻ ഹെൽത്ത് ക്ലിനിക്കിലെ നഴ്‌സുമാരുടെ നേതൃത്വത്തിലാണ് ബിപി പരിശോധന നടത്തിയത്. “നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമായി അളക്കുക, ദീർഘായുസ്സിനായി അത് നിയന്ത്രിക്കുക ” എന്ന സന്ദേശം ക്യാമ്പിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു.