Thursday, April 17, 2025
Kerala

എഐ ക്യാമറ അഴിമതി; ഇടപാടിന്‍റെ മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രി; കെ സുരേന്ദ്രൻ

എ ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. എഐക്യാമറ ഇടപാടില്‍ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തി.മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രിയാണ്.എല്ലാ അഴിമതി പണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.പാലക്കാട് ബി ജെ പി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു പ്രതികരണം.

ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ പ്രതിച്ഛായ തകർത്തുവെന്നായിരുന്നു വിമർശനം. തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.അതേസമയം മോദി സർക്കാർ സർക്കാർ രാജ്യത്തിന്‍റെ യശസ് ഹിമാലയത്തോളം ഉയർത്തിയതായി സുരേന്ദ്രൻ പ്രശംസിച്ചു. ശബരി റെയിൽ പാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടു.

ദേശീയ പാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളത്.നരേന്ദ്ര മോദി സർക്കാറിന്‍റെ പത്താം വാർഷികത്തില്‍ ഒരു മാസം നീണ്ട് നില്ക്കുന്ന ജനസമ്പർക്ക പരിപാടി നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *