‘ജന ഹൃദയം കീഴടക്കുക കഠിനം’; കർണാടക വിജയത്തിന് പിന്നാലെ കപിൽ സിബലിൽ
കർണാടകയിലെ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസിന് സന്ദേശവുമായി രാജ്യസഭാ എംപി കപിൽ സിബൽ. സത്യസന്ധവും നിഷ്പക്ഷവുമായ ഭരണത്തിലൂടെ ജന ഹൃദയം കീഴടക്കണം. ബി.ജെ.പി ഭരണത്തിൽ ഇവ ഇല്ലായിരുന്നുവെന്നും ഇതാണ് പാർട്ടി പരാജയപ്പെടാൻ കാരണമെന്നും കപിൽ സിബൽ പറഞ്ഞു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 136 സീറ്റുകളുമായി കോൺഗ്രസ് വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് കപിൽ സിബലിൻ്റെ സന്ദേശം. “തെരഞ്ഞെടുപ്പ് വിജയിക്കുക എന്നത് കഠിനമാണ്, എന്നാൽ ജന ഹൃദയം കീഴടക്കുക എന്നത് അതിലും കഠിനം. അടുത്ത അഞ്ച് വർഷത്തേക്ക് സത്യസന്ധവും നിഷ്പക്ഷവുമായ ഭരണം കൊണ്ട് ജന ഹൃദയം കീഴടക്കുക. ഇതൊന്നും ഇല്ലാത്തതുകൊണ്ടാണ് ബിജെപി തോറ്റത്”- കപിൽ സിബലിൽ ട്വീറ്റിൽ കുറിച്ചു.