സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ആദ്യ അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. തെളിവ് ശേഖരിക്കുന്നതിലും,ശേഖരിച്ച തെളിവുകൾ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോൺ രേഖകൾ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. അന്വേഷണത്തിൽ കാലതാമസമുണ്ടാക്കി. ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത ഗൗരവമായി അന്വേഷിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ഡിവൈഎസ്പിമാർ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് നടപടിക്കു ശുപാർശ ചെയ്തത്. ക്രൈം ബ്രാഞ്ച് എസ്.പി ക്രൈം ബ്രാഞ്ച് മേധാവിക്കും,ഡിജിപിക്കും റിപ്പോർട്ട് കൈമാറി.