Thursday, October 17, 2024
National

അരുണാചലിൽ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ചുയുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 12ന് നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച്‌ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശില്‍ നിന്നുളള യുവാക്കളെ ഇന്ത്യക്ക് കൈമാറും. കിരണ്‍ റിജിജു ട്വീറ്റില്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ രണ്ടുമുതലാണ് ടാഗിന്‍ ഗോത്രത്തില്‍ പെട്ട അഞ്ചുയുവാക്കളെ അരുണാചലില്‍ നിന്ന് കാണാതായത്. ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു

ഇതേ തുടര്‍ന്ന് യുവാക്കളെ കാണാതായ വിവരം അറിയിച്ച്‌ ഇന്ത്യ ചൈനീസ് സൈന്യത്തിന് സന്ദേശമയച്ചു. ഇവരെ പിന്നീട് കണ്ടെത്തിയതായി ചൈനയും അറിയിച്ചു

Leave a Reply

Your email address will not be published.