പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം; കാലടി സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നു; മുഹമ്മദ് റിയാസ്
പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം, കാലടി സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 10 വര്‍ഷം മുന്‍പ്, 2012 ലാണ് കാലടിയില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പല പ്രശ്നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ലെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പ്രശ്നം പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു. 10 വര്‍ഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണം ഏപ്രില്‍ 10 ന് ആരംഭിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്:
പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം; കാലടി സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നു..
10 വര്‍ഷം മുന്‍പ്, 2012 ലാണ് കാലടിയില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പല പ്രശ്നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ല.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റത് മുതല്‍ മന്ത്രിമാർ, എംഎൽഎമാർ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ കാലടി ശങ്കരാചാര്യ പാലത്തിന്റെ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു.
ജനങ്ങള്‍ക്ക് ഞങ്ങൾ നല്കിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. 10 വര്‍ഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണം ഏപ്രില്‍ 10 ന് ആരംഭിക്കുകയാണ്.