കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വന്നേക്കും; ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവിയും ഏര്‍പ്പെടുത്താന്‍ നീക്കം
സംസ്ഥാനത്ത് ബാറുകളേപ്പോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വന്നേക്കുമെന്ന് സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ ക്ലാസിഫിക്കേഷന്‍ നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ബാറുകളിലെ പോലെ കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാനാണ് നീക്കം.
കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എക്‌സൈസ് നീക്കമെന്നാണ് വിവരം. കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ലൈനാക്കും. ഐ ടി പാര്‍ക്കുകളിലെ മദ്യക്കച്ചവടം ബാര്‍ ഉടമകള്‍ക്ക് നല്‍കില്ല. മുതലായ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.