Saturday, October 19, 2024
Kerala

കെടിയു വിസി സിസ തോമസിന് ആശ്വാസം; കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന്‍റെ തുടര്‍ നടപടിക്ക് വിലക്ക്

തിരുവനന്തപുരം: കെടിയു വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സർക്കാർ വിശദമായ സത്യവാങ്മൂലവും നൽകണം. കേസ് 23 ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണ്ണർ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തതിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം കാണിക്കാൻ നോട്ടീസ് നൽകിയത്. സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റി പകരം നിയമനം നൽകിയിരുന്നില്ല. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published.