മനീഷ് സിസോദിയ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ, തിങ്കളാഴ്ച ഹാജരാക്കണം
ദില്ലി : ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച വീണ്ടും ഹാജരാക്കണം. സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു. ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥർ ഒമ്പതു മണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.