വയനാട് ജില്ലയില്‍ 78 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.01
വയനാട് ജില്ലയില്‍ ഇന്ന് (23.12.21) 78 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 119 പേര് രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.01 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134981 ആയി. 133373 പേര് രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 780 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 880 പേര് ഉള്‍പ്പെടെ ആകെ 8832 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 594 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 15 , മാനന്തവാടി 11 , മുള്ളന്‍കൊല്ലി , പുല്‍പ്പള്ളി 6 വീതം , പനമരം 5 , തിരുനെല്ലി 4 , കല്‍പ്പറ്റ , നൂല്‍പ്പുഴ , തവിഞ്ഞാല്‍ 3 വീതം , അമ്പലവയല്‍ , കോട്ടത്തറ , മീനങ്ങാടി , മേപ്പാടി , നെന്മേനി , പൂതാടി , തരിയോട് 2 വീതം , എടവക , കണിയാമ്പറ്റ , മുട്ടില്‍ , പൊഴുതന , വെള്ളമുണ്ട , വെങ്ങപ്പള്ളി , വൈത്തിരി ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയില്‍ നിന്ന് വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .