കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങി; രാജസ്ഥാനിൽ പാർട്ടി ഒറ്റക്കെട്ടെന്ന് കെ. സി. വേണുഗോപാൽ
രാജസ്ഥാൻ , മധ്യപ്രദേശ് , ഛത്തീസ്ഗഡ്, ഹരിയാന തെരഞ്ഞെടുപ്പുകൾക്ക് കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഹരിയാന സർക്കാർ കർഷക വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നു. ജെ.ജെ.പി സർക്കാരിൽ നിന്ന് പുറത്ത് വന്ന്കര്ഷകര്ക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സച്ചിൻ പൈലറ്റിന്റെ പുതിയ പാർട്ടി ഊഹാപോഹം. നിരന്തരമായി സച്ചിൻ പൈലറ്റുമായി സംസാരിക്കുന്നുണ്ട്. പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകും. രാജസ്ഥാനിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിൽ ഇന്ദിരാ ഗാന്ധി വധത്തിലെ പ്ലോട്ട് പ്രദർശിപ്പിച്ചതിൽ ഇന്ത്യ ശക്തമായി പ്രതിഷേധിക്കണം എന്നും എംപി ആവശ്യപ്പെട്ടു. ദേശീയ ബോധത്തിന് മേലുള്ള കടന്നാക്രമണമാണ് ഉണ്ടായത്. പ്രധാനമന്ത്രി പ്രതികരിക്കണം. കാനഡയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തുന്നതടക്കമുള്ള പ്രതിഷേധം ഉണ്ടാകണം. വിഷയത്തിൽ ശക്തമായ പ്രതികരണവും നടപടിയും ഉണ്ടാകണം എന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു.
സർക്കാരിനെ വിമർശിച്ച വേണുഗോപാൽ നെൽകർഷകർക്ക് കേരളം 521 കോടി നൽകാനുണ്ട്. എന്നാൽ, അത് ചെയ്യാതെ ലോക കേരള സഭക്ക് സർക്കാർ ശ്രദ്ധ നൽകുന്നു. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇങ്ങനെ തുടങ്ങിയാൽ മൂക്കത്ത് വിരൽ വയ്ക്കാനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി പുനസംഘടന കേരളത്തിലെ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാൽ എല്ലാവരേയും ബാലൻസ് ചെയ്ത് മുന്നോട്ട് കൊണ്ട് പോകാനാണ് ഹൈക്കമാൻഡ് നീക്കം എന്ന് അറിയിച്ചു. പ്രവർത്തക സമിതിയിൽ ആരെ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ തീരുമാനിക്കുമെന്നും വ്യക്തമാക്കി.