Thursday, January 23, 2025
Kerala

മന്ത്രിസഭാ പുനസംഘടന; പാർട്ടി പരി​ഗണിക്കുന്നത് നാല് പേരുകൾ

സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ​ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ എന്നിവരെയാണ് പാർട്ടി പരി​ഗണിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം.വി ​ഗോവിന്ദനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മന്ത്രിസഭയിൽ വൻ അഴിച്ചുപണി വരുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിനാലാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എം.വി ​ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകൾ ആര് ഏറ്റെടുക്കുമെന്ന് കണ്ട് തന്നെ അറിയണം.

Leave a Reply

Your email address will not be published. Required fields are marked *