സ്വാമി അക്ഷയാമൃതാന്ദപുരി സമാധിയായി
മാതാ അമൃതാനന്ദമയി ദേവിയുടെ അരുമ ശിഷ്യനും മാനന്തവാടി മഠത്തിന്റെ അധ്യക്ഷനുമായ സ്വാമി
അക്ഷയാമൃതാന്ദപുരി (65) വിടവാങ്ങി. വയനാട് ജില്ലയുടെ സാമൂഹിക – സാംസ്കാരിക മേഘലകളിൽ നിറ സാന്നിധ്യമായിരുന്നു സ്വാമിജി
. കോഴിക്കോട് സ്വദേശിയായ സ്വാമിജി, നിയമ പഠനത്തിന്റെ അവസാന ഘട്ടത്തിലാണ് അമ്മയെ കാണുന്നതും ആശ്രമത്തിൽ അന്തേവാസിയായി ചേരുന്നതും. പിന്നീട് അമ്മയിൽ നിന്നും ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചതിലൂടെ ഗിരീഷ് കുമാർ എന്ന പൂർവാശ്രമ പേര് മാറ്റി അക്ഷയാമൃത ചൈതന്യ
എന്ന പേര് സ്വീകരിക്കുകയിരുന്നു.
1994ൽ അമ്മയുടെ നിർദേശമനുസരിച്ച് വയനാട്ടിൽ എത്തുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആധ്യാത്മിക സാധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ജില്ലയിൽ മാനന്തവാടിക്ക് പുറമെ മേപ്പാടി , കല്പറ്റ, പുൽപ്പള്ളി , മൊതക്കര പറളിക്കുന്ന്, കേണിച്ചിറ, വെണ്മണി, കരണി എന്നിവിടങ്ങളിൽ മഠത്തിന് പ്രാർത്ഥന മന്ദിരങ്ങൾ ഉണ്ട് .
ജില്ലയിലെ വ്യത്യസ്തഗോത്ര വിഭാഗങ്ങൾക്കിടയിൽ ഇറങ്ങി ചെല്ലുകയും അവരെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങളിൽ
നേതൃത്വം നൽകുകയും ചെയ്തിരുന്നു. മാതാ അമൃതാനന്ദമയി മഠത്തിന്റെ വിവിധ പദ്ധതികൾ ജില്ലയിലെമ്പാടും എത്തിക്കുന്നതിൽ സ്വാമിജി വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. അമൃതാന്ദമയി മഠത്തിന്റെ മുഖ്യ പദ്ധതിയായ അമലാഭാരതം പദ്ധതിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുവാനും അതോടനുബന്ധിച്ചു ശൗചാലയങ്ങൾ നിർമ്മിച്ച് നൽകുകയും ചെയ്തു. ജില്ലയിൽ രണ്ടായിരത്തോളം വരുന്ന പാവപെട്ട വിദ്യാർത്ഥികൾക്ക് വിദ്യാമൃതം സ്കോളർഷിപ്പും നിരാംബാലരും വിധവകൾക്ക് അമൃത നിധി പെൻഷനും വിതരണം ചെയ്തു.
കൊച്ചി അമൃത ആശുപത്രിയിൽ എത്തുന്ന നിരാലംബരായ രോഗികൾക്ക് ജാതി മത ഭേദമന്യേ ആവശ്യ സഹായങ്ങൾ എത്തിക്കുന്നതിന് സ്വാമിജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കല്പറ്റ അമൃതകൃപ ചാരിറ്റബിൾ ആശുപത്രി സ്ഥാപിക്കുന്നതിൽ അക്ഷയാമൃത സ്വാമിജി പ്രശംസിനിയമായ പ്രവർത്തനമാണ് നടത്തിയത്. ആധ്യാത്മിക മേഖലയിൽ നികത്താനാവാകാത്ത നഷ്ടമാണ് സ്വാമിജിയുടെ വിയോഗം.