Thursday, January 9, 2025
National

മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചു

 

ഉത്തർപ്രദേശിൽ മദ്യമാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പ്രതാപ് നഗറിലാണ് സംഭവം. 42കാരനായ സുലഭ് ശ്രീവാസ്തവയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

മദ്യമാഫിയ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തനിക്ക് സുരക്ഷ നൽകണമെന്നും സുലഭ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടം നടന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിലെ മദ്യ മാഫിയ സംഘത്തെ കുറിച്ച് ഇദ്ദേഹം വാർത്ത ചെയ്തത്.

സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യുപി സർക്കാരിനെതിരെ രംഗത്തുവന്നു. സർക്കാർ നിശബ്ദത പാലിക്കുകയാണെന്നും യുപിയിൽ ജംഗിൾ രാജാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *