Thursday, January 23, 2025
Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങൾ; മാർഗരേഖ ഉടൻ പുറത്തിറങ്ങും

 

സംസ്ഥാനത്ത് അടുത്താഴ്ച കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് മുഖ്യമന്ത്രി ഇക്കാര്യം.

നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങൾ ഉടനെ അറിയിക്കും. ചില കാര്യങ്ങളിൽ ദുരന്ത നിവാരണ നിയമം ആവശ്യമാണ്. അവിടങ്ങളിൽ അതുപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തും. ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിൽ ഓക്‌സിജൻ എമർജൻസി എന്ന സ്റ്റിക്കർ ധരിക്കണം. വ്യക്തമായി കാണാവുന്ന രീതിയിൽ വാഹനത്തിന്റെ മുന്നിലും പിറകിലും സ്റ്റിക്കർ ഒട്ടിക്കണം. തിരക്കിൽ വാഹനം കടത്തി വിടാൻ ഇത് പോലീസിനെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *