തീവ്ര കോവിഡ് വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്നു
കോവിഡിന്റെ തീവ്രവ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വലിയ തോതിൽ കേസുകൾ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേർക്ക് മാത്രമാണ് രോഗം ബാധിച്ചതെന്ന് ആശ്വാസകരമാണ്. 448 പേർക്കാണ് രാജ്യത്ത് ഇന്നലെ ജീവൻ നഷ്ടപ്പെട്ടത്.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 85,91,731ഉം മരണസംഖ്യ 1,27,059 ആയി. ഇപ്പോൾ 5,05,265 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 79,59,406 പേർ ഇതിനകം രോഗമുക്തി കൈവരിച്ചു.
ഇന്നലെ മാത്രം 42,033 പേർ രോഗമുക്തരായി. അതേ സമയം രോഗമുക്തരായ പലരിലും കോവിഡിന് ശേഷമുള്ള അസുഖങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്. ഇതിനായി കേരളം അടക്കം പല സംസ്ഥാനങ്ങളും പ്രത്യേക ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്.