മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് അനുമതി
കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും. സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്.
കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും. സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്
ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിൻ എടുക്കുന്നവർക്ക് കൊവിഡിൽ നിന്നും ഇൻഫ്‌ളുവെൻസ വൈറസുകളായ എച്ച്1 എൻ1, എച്ച്3 എൻ2, ബി എന്നീ വൈറസുകളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാല പറയുന്നത്.
ഇനാക്റ്റിവേറ്റഡ് വാക്‌സിന്‍, എഡെനോവൈറല്‍ വെക്റ്റര്‍ ബേസ്ഡ് വാക്‌സിന്‍, ഡിഎന്‍എ, എംആര്‍എന്‍എ വാക്‌സിന്‍ എന്നീ നാല് വഴികളിലൂടെയാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ചൈനയുടെ മറ്റ് ശ്രമങ്ങള്‍. ഇതില്‍ ഇന്‍ആക്റ്റിവേറ്റഡ് വാക്‌സിനായിരിക്കും മാര്‍ക്കറ്റില്‍ ആദ്യം എത്തുക എന്നാണ് റിപ്പോര്‍ട്ട്.