കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു
ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ വഴിയാത്രക്കാരാണ് ലുക്മാമൻ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് കുത്തേറ്റ കാര്യം കണ്ടെത്തുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.