Thursday, January 23, 2025
Kerala

പൊലീസിനെതിരെ കൊലവിളി പ്രസംഗം; ബിജെപി നേതാക്കൾക്കെതിരെ കേസ്

കൊലവിളി പ്രസംഗത്തിന് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ വധഭീഷണിക്ക് കേസെടുത്ത് കോഴിക്കോട് കസബ പൊലീസ്. നടക്കാവ് ഇൻസ്‌പെകടർ ജിജീഷിനെതിരെയാണ് ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സെക്രട്ടറി ടി. റെനീഷ് എന്നിവർ കൊലവിളി പ്രസംഗം നടത്തിയത്. യുവമോർച്ച നേതാവ് വൈഷ്ണവേഷിനെ നടക്കാവ് ഇൻസ്‌പെകർ മർദ്ദിച്ചെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പ്രസംഗം.

കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ജില്ലാ കമ്മറ്റി അംഗമായ വൈഷ്ണവേഷിനെ പിടിച്ചു മാറ്റുന്നതിനിടെ എസ്.ഐയുടെ കൈക്ക് പരുക്കേറ്റു. ഇതിനിടയിൽ നടക്കാവ് സി.ഐ. ജിജീഷ് മുഷ്ടി ചുരുട്ടി വൈഷ്ണവേഷിന്റെ മുഖത്തിടിച്ചു. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് ഇന്ന് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തുകയും നേതാക്കൾ കൊലവിളി നടത്തുകയും ചെയ്തത്.

കോഴിക്കോട് കോർപറേഷൻ കൗൺസിലർ കൂടിയായ ടി.റെനീഷും ജില്ലാ നേതാക്കളെ സാക്ഷി നിറുത്തിയാണ് കൊലവിളി നടത്തിയത്. ഇരുവർക്കെതിരെയും വധശ്രമത്തിന് കേസെടുത്ത പൊലീസ് ഗതാഗതം തടസപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ചതിനും നിയമ നടപടി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *